തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയെന്ന് സര്‍ക്കാര്‍


കൊച്ചി: ഭൂമി കയ്യേറ്റത്തില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയെ തള്ളി സര്‍ക്കാര്‍. തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യകത്മാക്കി. ഉപഗ്രഹ ചിത്രങ്ങളടക്കമുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. രേഖകളില്‍ അവ്വ്യക്തതയുണ്ടെന്ന് തോമസ് ചാണ്ടി ചൂണ്ടിക്കാട്ടിയപ്പോള്‍ വിഷയം ജില്ലാ കളക്ടര്‍ മുമ്പാകെ ഉന്നയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എതിര്‍പ്പറിയിക്കാന്‍ പത്ത് ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.`

Post A Comment: