ഹെലിക്കോപ്ടര്‍ വിവാദം ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയ്ക്കുവരുംഹെലിക്കോപ്ടര്‍ വിവാദം ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയ്ക്കുവരും. മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്‍റെയും പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ച വിഷയം ഇനി എങ്ങനെ കൈകാര്യം ചെയ്യുമെന്നത് സര്‍ക്കാരിനുമുന്നില്‍ പ്രശ്‌നമായി നില്‍ക്കുകയാണ്. വിവാദ ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തില്‍ ഹോലിക്കോപ്ടര്‍ യാത്രയുടെ പണം ഇനി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് എടുക്കേണ്ടെ പൊതു അഭിപ്രായത്തിനാണ് മുന്‍തൂക്കം. വിവാദ ഉത്തരവ് പുറപ്പെടുവിച്ച റവന്യൂ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്ട്രടറി പി.എച്ച്. 
കുര്യനോട് മന്ത്രി ഇ.ചന്ദ്രശേഖരന്‍ വിശദീകരണം തേടിക്കഴിഞ്ഞു. ഈ കാര്യം റവന്യൂമന്ത്രി മന്ത്രിസഭായോഗത്തില്‍ അറിയിക്കും. കെ.എസ്. 
ആര്‍.ടി.സിയുടെ വായ്പ്പയ്ക്ക് ഈട് നല്‍കുന്നത് സംബന്ധിച്ച കാര്യവും ഇന്ന് ചര്‍ച്ചയ്ക്ക് വരും.  

Post A Comment: