താജ്മഹലിലെ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കാനുള്ള നീക്കങ്ങളുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ.



ആഗ്ര: താജ്മഹലിലെ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കാനുള്ള നീക്കങ്ങളുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ഇതിന്‍റെ ഭാഗമായി പ്രതിദിനം 30,000 പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കാനാണ് എഎസ്‌ഐയുടെ നീക്കം. ഓണ്‍ലൈനായും ഓഫ്‌ലൈനായും പ്രവേശന ടിക്കറ്റുകള്‍ വാങ്ങാമെന്നാലും 30,000 ടിക്കറ്റുകള്‍ വിറ്റഴിയുന്നതോടെ ആ ദിവസത്തെ ടിക്കറ്റ് വില്‍പ്പന അവസാനിപ്പിക്കും. 15 വയസ്സില്‍ താഴെ പ്രായമുള്ളവരുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താന്‍ 'സീറോ ചാര്‍ജ്' ടിക്കറ്റ് അവതരിപ്പിക്കാനും എഎസ്‌ഐ തീരുമാനിച്ചിട്ടുണ്ട്. ഇന്നു ചേരുന്ന ഉന്നതതല യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. എഎസ്‌ഐ ഡയറക്ടര്‍ ജനറല്‍, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം, ജോ.സെക്രട്ടറി ആഗ്ര ജല്ലാ അഡ്മിനിസ്‌ട്രേഷന്‍ പ്രതിനിധികള്‍, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനങ്ങള്‍ അംഗീകരിച്ചിരുന്നു.

Post A Comment: