കൂനിശേരിയില്‍ ദമ്പതികള്‍ വിറ്റ കുഞ്ഞിനെ കണ്ടെത്തി.പാലക്കാട്: കൂനിശേരിയില്‍ ദമ്പതികള്‍ വിറ്റ കുഞ്ഞിനെ കണ്ടെത്തി. തമിഴ്നാട് ഈറോഡില്‍ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ വാങ്ങിയ വ്യക്തിയെ ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഈറോഡ് സ്വദേശി ജനാര്‍ദ്ദനനാണ് പിടിയിലായത്. കുഞ്ഞിനെ മലമ്പുഴയിലെ ആനന്ദ് ഭവനിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിലാണ് യുവതി ജില്ലാ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇവര്‍ക്ക് മറ്റു നാലു കുട്ടികള്‍കൂടിയുണ്ട്. കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഭര്‍തൃമാതാവിന്‍റെ ആവശ്യപ്രകാരം കുഞ്ഞിനെ ഈറോഡില്‍ വില്പന നടത്തുകയായിരുന്നു.

Post A Comment: