ബോംബുകള്‍ അടുത്ത കാലത്ത് നിര്‍മ്മിച്ചതും ഉഗ്രസ്ഫോടകശേഷിയുമുള്ള താണെന്ന് പൊലീസ് പറഞ്ഞു.

കണ്ണൂര്‍: പാനൂരിനടുത്ത് സെന്‍ട്രല്‍ എലാങ്കോട്ട് പൂട്ടിയിട്ട വീട്ടില്‍ നിന്നും ബോംബ് ശേഖരം കണ്ടെത്തി. വാണിയങ്കണ്ടി അബ്ദുല്‍ റഹ്മാന്റെ 20 വര്‍ഷത്തോളമായി പൂട്ടിയിട്ട വീട്ടില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.
വീട് വൃത്തിയാക്കാനുള്ള ശ്രമത്തിനിടയിലാണ് ബോംബുകള്‍ കണ്ടത്. അടുക്കള ഭാഗത്തെ തട്ടിന്‍പുറത്ത് ബിഗ് ഷോപ്പര്‍ ബേഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. വീട്ടുകാര്‍ വിവരം നല്‍കിയതനുസരിച്ച്‌ പാനൂര്‍ പൊലീസ് സ്ഥലത്തെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷന്‍ വളപ്പിലേക്ക് മാറ്റി.

ബോംബുകള്‍ അടുത്ത കാലത്ത് നിര്‍മ്മിച്ചതും ഉഗ്രസ്ഫോടകശേഷിയുമുള്ള താണെന്ന് പൊലീസ് പറഞ്ഞു. 

Post A Comment: