ആറര മുതല്‍ ഏഴര വരെ മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡ്‌ ചെറുവള്ളികടവ് പാലത്തിലെത്തുമ്പോള്‍ മൂന്നര മീറ്ററായി ചുരുങ്ങുന്നു.

കുന്നംകുളം: കോടികള്‍ മുടക്കിയുള്ള റോഡ്‌ നവീകരണ പ്രവര്‍ത്തനത്തിനിടയിലും ശാപമോക്ഷമാകാതെ പെങ്ങാമുക്ക് ചെറുവള്ളികടവ് പാലം. പി കെ ബിജു എംപി യുടെ ഇടപെടലിനെ തുടര്‍ന്ന് സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന  പാറേമ്പാടം കുരിശ്  സ്റ്റോപ്പ് മുതല്‍ ആറ്റുപ്പുറം സെന്‍ററില്‍  സ്റ്റേറ്റ് ഹൈവേ-62 ല്‍ ചേരുന്ന 13 കിലോമീറ്റര്‍ റോഡിലെ ഏറ്റവും പ്രധാനപ്പെട്ട പാലത്തിനാണ് ഉദ്ധ്യോഗസ്ഥരുടെ അനാസ്ഥമൂലം  ശോചനീയമായി തുടരേണ്ടി വരുന്നത്. ഈ റോഡ്‌ നിര്‍മ്മാണത്തിനായി  13 കോടിരൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഒരു കിലോമീറ്ററിന് ഒരു കോടി രൂപ കണക്കില്‍ ഫണ്ട്‌ അനുവധിക്കപ്പെട്ടിട്ടും വീതി കുറഞ്ഞ 56 വര്ഷം പഴക്കമുള്ള പാലത്തിന്റെ നവീകരണത്തിനോ മാറ്റി പണിയുന്നതിനോ അധികൃതര്‍ തയ്യാറായിട്ടില്ല. ഇത് മൂലം ആറര മുതല്‍ ഏഴര വരെ മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡ്‌ ചെറുവള്ളികടവ് പാലത്തിലെത്തുമ്പോള്‍ മൂന്നര മീറ്ററായി ചുരുങ്ങുകയും ഇത് ഭാവിയില്‍ വലിയ അപകടങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുമെന്ന് നാട്ടുകാര്‍ പറയുന്നു. 1962 ഇല്‍ കമ്മീഷന്‍ ചെയ്ത പാലത്തിനു വലിയ വാഹങ്ങളെ കയറ്റുന്നതിനു പരിധിയുണ്ട്. റോഡ്‌ നവീകരണ പ്രവര്‍ത്തനങ്ങള്‍ മൂലം യാത്രക്കാര്‍ക്ക് ലഭിക്കേണ്ട അനുകൂല ഘടകങ്ങളെ മുഴുവന്‍ പാലം ഇത്തരത്തില്‍ തുടരുന്നത് ബാധിക്കും. കുന്നംകുളം നഗരസഭയെയും കാട്ടകാമ്പാല്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നവീകരണം കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Post A Comment: