സിറ്റി, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ തിരിച്ച്‌ ഓരേ നിറത്തിലേക്ക് മാറാനാണ് മോട്ടോര്‍ വാഹനവകുപ്പ് ആലോചിക്കുന്നത്

കൊച്ചി : സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നിറം മാറാനൊരുങ്ങുന്നു. സിറ്റി, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ തിരിച്ച്‌ ഓരേ നിറത്തിലേക്ക് മാറാനാണ് മോട്ടോര്‍ വാഹനവകുപ്പ് ആലോചിക്കുന്നത്.
തിരുവനന്തപുരത്ത് നീല കൊച്ചിയില്‍ നീലയും ചുവപ്പും, കോഴിക്കോട് പച്ച എന്നിങ്ങനെയാണ് സിറ്റി ബസുകളുടെ നിറം. ഏകീകൃതനിറം നടപ്പാക്കിയാല്‍ ഈ രംഗത്തെ മല്‍സരം ഒഴിവാക്കുന്നതിനൊപ്പം ഇതര സംസ്ഥാനക്കാര്‍ക്കും വിദേശികള്‍ക്കുമെല്ലാം പെട്ടെന്ന് ബസ് തിരിച്ചറിയാനും കഴിയുമെന്നു അധികൃതര്‍ പറയുന്നു.
സിറ്റി ബസുകള്‍ക്ക് പച്ചയില്‍ വെള്ള വരകളും മറ്റ് ഓര്‍ഡിനറി ബസുകള്‍ക്ക് നീലയില്‍ വെള്ള വരകളും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറികള്‍ക്ക് വെള്ളയില്‍ ഓറഞ്ച് വരകളുമാണ് മോട്ടോര്‍ വാഹനവകുപ്പ് ആലോചിക്കുന്നതെന്നാണ് സൂചന.


Post A Comment: