യാത്ര തുടങ്ങും മുന്‍പേ വാതിലുകള്‍ അടക്കണമെന്ന നിയമം പാലിക്കാന്‍ ജീവനക്കാര്‍ തയ്യാറാകാത്തത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു

കുന്നംകുളം: യാത്രക്കാര്‍ക്ക് സുരക്ഷിതത്വമൊരുക്കുന്നതില്‍ അലംഭാവം,  സ്വകാര്യ ബസ്‌ ജീവനക്കാരുടെ  നിയമ ലംഘനങ്ങള്‍ തുടര്‍ക്കഥയാകുന്നു. യാത്ര തുടങ്ങും മുന്‍പേ വാതിലുകള്‍ അടക്കണമെന്ന നിയമം പാലിക്കാന്‍ ജീവനക്കാര്‍ തയ്യാറാകാത്തത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.  യാത്രക്കാരുടെ സുരക്ഷയെ കരുതി നടപ്പിലാകുന്ന നിയമങ്ങള്‍ പോലും പാലിക്കാന്‍ ഒരു വിഭാഗം ബസ്‌ ജീവനക്കാര്‍ തയ്യാറാകാതെ നില്‍ക്കുമ്പോഴും നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുന്നു. മിക്ക ബസുകളും വാതില്‍ തുറന്നിട്ടോ വാതിലുകള്‍ കെട്ടിയിട്ടോ ആണ് ഓടുന്നത്.  സമയ നഷ്ടം ഒഴിവാക്കാന്‍ ഹൈഡ്രോളിക്സ് സംവിധാനമുള്ള വാതിലുകള്‍ സ്ഥാപിച്ച ബസുകള്‍ പോലും ഇവ അടച്ചിടാതെയാണ് യാത്ര തുടരുന്നത്. ഇത്തരത്തില്‍ വാതിലടക്കാതെ യാത്ര തുടര്‍ന്ന  കുറ്റിപുറം തൃശൂര്‍ റൂട്ടില്‍ ഓടുന്ന ജോണീസ് ബസ്സില്‍ നിന്നും തെറിച്ചുവീണ് യുവതിക്ക് ഗുരുതര പരിക്കേറ്റിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് എരുമപ്പെട്ടിയിലും സമാന സംഭവം നടന്നിരുന്നു. അപകടങ്ങള്‍ നിരവധി നടന്നിട്ടും നിയമങ്ങള്‍ പാലിക്കാന്‍ ബസ്‌ ജീവനക്കാരോ, നിയമ ലംഘകരായ  ബസുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പോ തയ്യാറാകുന്നില്ല.  മുന്‍ കാലങ്ങളില്‍ അപകടങ്ങള്‍ നടന്നാലെങ്കിലും നടപടിയുമായി വന്നിരുന്ന ഉദ്ധ്യോഗസ്ഥര്‍ ഇപ്പോള്‍ അതിനു പോലും തയ്യാറാകാത്തതില്‍ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. 

Post A Comment: