ശബരിമല തീര്‍ത്ഥാടകരുടെ ബസാണ് ടൂറിസ്റ്റ് ബസിന് പുറകില്‍ ഇടിച്ചത്

പുതുക്കാട്: ആമ്പല്ലൂര്‍ സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പുറകില്‍ മറ്റൊരു ബസ് നിയന്ത്രണം വിട്ട് ഇടിച്ച് നാല് പേര്‍ക്ക് പരിക്ക്. നിസാര പരിക്കേറ്റ ഇവരെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ശബരിമല തീര്‍ത്ഥാടകരുടെ ബസാണ് ടൂറിസ്റ്റ് ബസിന് പുറകില്‍ ഇടിച്ചത്. ഇവരുടെ ബസിന്റെ മുന്‍വശത്തെ ചില്ല് തെറിച്ച് സമീപത്തെ കാറിന്റെ പിന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി.

Post A Comment: