ചുവപ്പ് നാടയില്‍ കുരുങ്ങി സി.ബി.ഐ അഭിഭാഷകനെ നിയമിക്കുന്നത് വൈകുന്നതാണ് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്

കൊച്ചി: സി.ബി.ഐ ക്കും കേന്ദ്ര സര്‍ക്കാരിനും ഹൈകോടതിയുടെ വിമര്‍ശനം. ചുവപ്പ് നാടയില്‍ കുരുങ്ങി സി.ബി.ഐ അഭിഭാഷകനെ നിയമിക്കുന്നത് വൈകുന്നതാണ്  കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. ഹാരിസണ്‍ മലയാളം കേസ് പരിഗണിക്കവെ തങ്ങളുടെ പുതിയ അഭിഭാഷകന്‍ ചുമതല ഏറ്റില്ലെന്നും അതിനാല്‍ കേസ് മാറ്റിവെക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

സിബിഐ അഭിഭാഷകന്‍ ഇല്ലാത്തതിനാല്‍ കേസ് മാറ്റണം എന്ന അഡിഷണല്‍ സോളിസിറ്റര്‍ ജനറലാണ് ആവശ്യപ്പെട്ടത്. ചന്ദ്രശേഖര പിള്ളയായിരുന്നു നേരത്തെ സി.ബി.ഐ അഭിഭാഷകന്‍. അദ്ദേഹത്തെ മാറ്റി പുതിയ ആളെ കണ്ടെത്തിയെങ്കിലും നിയമന നടപടികള്‍ പുര്‍ത്തിയായിരുന്നില്ല. അതുകൊണ്ടാണ് കേസ് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് ഇതാണ് കോടതിയുടെ വിമര്‍ശനതിനു ഇടയാക്കിയത്. കേസ് മാറ്റണമെന്ന ആവശ്യം ഹൈകോടതി അംഗീകരിച്ചില്ല.

Post A Comment: