കോടതിയുടെ പ്രതിസന്ധി കോടതി തന്നെ പരിഹരിക്കട്ടെ എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

ദില്ലി: സുപ്രീംകോടതിയിലെ കൊളിജിയം അംഗങ്ങളായ നാല് ജസ്റ്റിസുമാര്‍ ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ച്‌ വാര്‍ത്താസമ്മേളനം നടത്തിയതോടെ അസാധാരണ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ല. കോടതിയുടെ പ്രതിസന്ധി കോടതി തന്നെ പരിഹരിക്കട്ടെ എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. നീതിന്യായ വ്യവസ്ഥ ഒരു സ്വതന്ത്ര സംവിധാനമാണെന്നും അവിടെയുണ്ടാകുന്ന പ്രശ്നങ്ങള്‍ അവിടെ തന്നെ പരിഹരിക്കുമെന്നും വിഷയത്തില്‍ കേന്ദ്രം ഇടപെടില്ലെന്നും നിയമ മന്ത്രി പി.പി ചൗധരി പറഞ്ഞു.
കുറച്ചു മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ആരോപിച്ച്‌ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാലു മുതിര്‍ന്ന ജസ്റ്റിസുമാരാണ് ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയത്. ചെലമേശ്വറിനൊപ്പം, ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.


Post A Comment: