മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് 1648 ഫയലുകളാണ് തീരുമാനം കാത്ത് കിടക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി

തിരുവനന്തപുരം: സിപിഎമ്മിന്‍റെ പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനാല്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ സെക്രട്ടേറിയറ്റ് ഓഫീസില്‍ എത്തുന്നില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോ ഫയലിലും ഓരോ ജീവിതമാണെന്ന് സര്‍ക്കാര്‍ ജീവനക്കാരെ ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് 1648 ഫയലുകളാണ് തീരുമാനം കാത്ത് കിടക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. നിലവില്‍ മുപ്പത്തിരണ്ട് വകുപ്പുകളുടെ അധിപനാണ് മുഖ്യമന്ത്രി. വളരെ അടിയന്തരമായി തീര്‍പ്പ് കല്പിക്കേണ്ട ഫയലുകളും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സൗകര്യകുറവ് മൂലം കെട്ടിക്കിടക്കുന്നുവെന്നും ചെന്നിത്തല ആരോപിക്കുന്നു.

Post A Comment: