ബിജെപി സര്‍ക്കാര്‍, സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ തെറ്റായ സാമ്പത്തിക പരിഷ്കാരങ്ങളാണ് ഇതിനു കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫെഡറല്‍ സംവിധാനത്തിന്‍റെ കടയക്കല്‍ കത്തിവച്ച ബിജെപി സര്‍ക്കാര്‍, സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

പ്രതിസന്ധി കൂടുതല്‍ ബാധിക്കുക സാധാരണക്കാരനെയാവും. കൂടാതെ ചരക്ക് സേവന നികുതിയിലൂടെ പ്രതീക്ഷിച്ച നികുതി വരുമാനം ലഭിക്കാതെ വന്നതാണ് സംസ്ഥാനത്തിന് സാമ്പത്തികമായി തിരിച്ചടിയായതെന്നും, ഫെഡറല്‍ സംവിധാനം തകര്‍ന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post A Comment: