എ​ട്ടു ല​ക്ഷം രൂ​പ​യാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​യ്ക്കു ചെ​ല​വാ​യ​ത്.

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ യാ​ത്ര​യ്ക്ക് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ല്‍​നി​ന്നു പ​ണം ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശം. വി​വാ​ദ​മാ​യ​തോ​ടെ ന​ട​പ​ടി റ​ദ്ദാ​ക്കി സ​ര്‍​ക്കാ​രി​ന്‍റെ ത​ല​യൂ​ര​ല്‍. 

ഡി​സം​ബ​ര്‍ 26നു ​തൃ​ശൂ​രി​ലെ പാ​ര്‍​ട്ടി​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും അ​വി​ടെ​നി​ന്നു തി​രി​ച്ചു പാ​ര്‍​ട്ടി സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്കു​മു​ള്ള ഹെ​ലി​കോ​പ്റ്റ​ര്‍ യാ​ത്ര​യ്ക്കു ചെ​ല​വാ​യ പ​ണം ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ല്‍​നി​ന്ന് വ​ക മാ​റ്റാ​നാ​ണ് നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​ത്. റ​വ​ന്യൂ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എം. കു​ര്യ​നാ​ണ് പ​ണം ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​ട്ടു ല​ക്ഷം രൂ​പ​യാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​യ്ക്കു ചെ​ല​വാ​യ​ത്. 


ഉ​ത്ത​ര​വ് ഒ​രു ചാ​ന​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ ന​ട​പ​ടി റ​ദ്ദാ​ക്കി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​ശ​ദീ​ക​രം പു​റ​ത്തി​റ​ക്കി. പ​ണം ന​ല്‍​കാ​ന്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പു​റ​ത്തി​റ​ക്കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ അ​റി​യി​ച്ചു.

Post A Comment: