ഗുരുവായൂരിലും ചാവക്കാടുമായാണ് സമ്മേളനം നടക്കുന്നത്.

മാധ്യമരംഗത്തെ കുത്തകകള്‍ക്കെതിരെ ചെറുത്തുനില്‍പ്പിന്റെ ബദലുമായി മുന്നോട്ട് പോകുന്ന കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സിഒഎയുടെ 11-ാം ജില്ലാ സമ്മേളനം ജനുവരി 12, 13 തിയ്യതികളില്‍ ഗുരുവായൂരിലും ചാവക്കാടുമായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലറിയിച്ചു. 12 -ാം തിയ്യതി വെള്ളിയാഴ്ച ഗുരുവായൂര്‍ ശ്രീപതി ഇന്ദ്രപ്രസ്ഥയില്‍ എസ്. കല്യാണകൃഷണന്‍ നഗറില്‍ ചേരുന്ന പ്രതിനിധി സമ്മേളനം സിഒഎ സംസ്ഥാന പ്രസിഡണ്ട് കെ.വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സിഒഎ ജില്ലാ പ്രസിഡണ്ട് അമ്പലപ്പാട്ട് മണികണ്ഠന്‍ അധ്യക്ഷനാകും. സംസ്ഥാന ട്രഷറര്‍ കെ.രാജ്‌മോഹന്‍, ജില്ലാ സെക്രട്ടറി പി.ബി. സുരേഷ, ജില്ലാ ട്രഷറര്‍ പി.ആന്ററണി, ജയപ്രകാശ്, സി.എ.ബൈജു തുടങ്ങിയവര്‍ സംസാരിക്കും. 13 ന് വൈകീട്ട് 4 മണിക്ക് ചാവക്കാട് ഹൈസ്‌കൂള്‍ മൈതാനത്തുനിന്നും ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയ്ക്ക് ശേഷം 5 മണിക്ക് ചാവക്കാട് മുനിസിപ്പല്‍ സ്‌ക്വയറില്‍ പൊതുസമ്മേളനം നടക്കും. സിഎന്‍ ജയദേവന്‍ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷനാകും. മാധ്യമനിരൂപകന്‍ ഡോ.സെബാസ്റ്റിയന്‍ പോള്‍, ഫ്‌ളവേഴ്‌സ് ടിവി മാനേജിംഗ് ഡയറക്ടര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും. സിപിഎം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍, ഡിസിസി വൈസ് പ്രസിഡണ്ട് രാജേന്ദ്രന്‍ അരങ്ങത്ത്, ബിജെപി ജില്ലാ പ്രസിഡണ്ട് എ.നാഗേഷ്, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, മുസ്ലിം ലീജ് ജില്ലാ പ്രസിഡണ്ട് സി.എച്ച്.റഷീദ്, ഇന്‍സ്‌പെക്ടര്‍ ഓഫ് പോലിസ് കെ.ജി.സുരേഷ്, സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.രാജന്‍, സംസ്ഥാന ട്രഷറര്‍ കെ.രാജ്‌മോഹന്‍, കെസിസിഎല്‍ എം.ഡി പി.പി.സുരേഷ്‌കുമാര്‍, സിഒഎ ജില്ലാ സെക്രട്ടറി പി.ബി.സുരേഷ്, സ്വാഗതസംഘം കണ്‍വീനര്‍ പി.എം.നാസര്‍ തുടങ്ങിയര്‍ സംസാരിക്കും. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ സിഒഎ ജില്ലാ പ്രസിഡണ്ട് അമ്പലപ്പാട്ട് മണികണ്ഠന്‍, ട്രഷര്‍ പി.ആന്റണി, സ്വാഗതസംഘം കണ്‍വീനര്‍ പി.എം.നാസര്‍ തുടങ്ങിയവര്‍ സംസാരിക്കും.

Post A Comment: