ജില്ലാ സെക്രട്ടറിയായി പി മോഹനനേയും 43 അംഗ കമ്മിറ്റിയേയും ഐകകണ്ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നു.

കോഴിക്കോട്: സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനന്‍ തുടരും. രണ്ടാം വട്ടമാണ് മോഹനന്‍ ജില്ലയില്‍ പാര്‍ട്ടിയെ നയിക്കാന്‍ നിയുക്തനാകുന്നത്. ടി പി രാമകൃഷ്ണന്റെ പിന്‍ഗാമിയായി കഴിഞ്ഞ സമ്മേളനത്തിലാണ് പി മോഹനന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയായെത്തിയത്. ജില്ലാ സെക്രട്ടറിയായി പി മോഹനനേയും 43 അംഗ കമ്മിറ്റിയേയും ഐകകണ്ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നു.

എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായ ടി പി ബിനീഷടക്കം ജില്ലാ കമ്മിറ്റിയില്‍ ഏഴുപേരെ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുസാഫര്‍ അഹമ്മദ്, കെ കെ മുഹമ്മദ്, കാനത്തില്‍ ജമീല, പി പി ചാത്തു, കെ കെ കൃഷ്ണന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി നിഖില്‍ എന്നിവരാണ് ബിനീഷിന് പുറമെ ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചത്. നിലവിലെ 40 അംഗ കമ്മിറ്റിയെ 43 അംഗ കമ്മിറ്റിയായി ഉയര്‍ത്തിയിട്ടുണ്ട്.

Post A Comment: