എം സ്വരാജ്, ടി നന്ദകുമാര്‍ എന്നിവര്‍ സംസ്ഥാന കമ്മിറ്റി അംഗമായതുകൊണ്ട് ജില്ലാകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഇ എന്‍ മോഹന്‍ദാസിനെ തിരഞ്ഞെടുത്തു. എസ്‌എഫ്‌ഐ ദേശീയപ്രസിഡന്റ് വി.പി.സാനു അടക്കം 11 പേരെക്കൂടി ഉള്‍പ്പെടുത്തി ജില്ലാകമ്മിറ്റി പുനസംഘടിപ്പിച്ചു.
എം സ്വരാജ്, ടി നന്ദകുമാര്‍ എന്നിവര്‍ സംസ്ഥാന കമ്മിറ്റി അംഗമായതുകൊണ്ട് ജില്ലാകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. ടി.പി.സുല്‍ഫിക്കറലി, പി.വിജയലക്ഷ്മി, എം.മുഹമ്മദ്, ഈശ്വരി പ്രഭാകരന്‍ തുടങ്ങിയവരെ ജില്ലാാകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ പുതുതായി 11 പേരെക്കൂടി ഉള്‍പ്പെടുത്തി.
കൊല്ലം ജില്ലാ സെക്രട്ടറിയായി കെ.എന്‍ ബാലഗോപാലിനെയും വീണ്ടും തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് ബാലഗോപാലിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

ജില്ലാ കമ്മറ്റിയുടെ അംഗസഖ്യ 42 ല്‍ നിന്ന് 45 ആക്കി. നാലു പേരെ ജില്ലാ കമ്മറ്റിയില്‍നിന്ന് ഒഴിവാക്കി. ഏഴു പേരെ പുതിയതായി ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍ കോടി ഉപരികമ്മറ്റിയില്‍ അംഗമായതിനാലാണ് ഒഴിവാക്കപ്പെട്ടത്.

Post A Comment: