ര​ണ്ടാം ഇ​ന്നിം​ഗ്സി​നി​റ​ങ്ങിയ ദ​ക്ഷി​ണാ​ഫ്രി​ക്ക 258 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 287 റണ്‍സ്. 28 റണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​നി​റ​ങ്ങിയ ദ​ക്ഷി​ണാ​ഫ്രി​ക്ക 258 റണ്‍സിന്  ആള്‍ഔട്ടാവുകയായിരുന്നു. നേരത്തെ, ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്​കോ​റായ 335​/10 പിന്തു​ടര്‍​ന്നി​റ​ങ്ങിയ ഇ​ന്ത്യ 307 റണ്‍​സി​ന് പുറത്തായിരുന്നു.

നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്ര, രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ, ഒരു വിക്കറ്റിട്ട അശ്വിന്‍ എന്നിവര്‍ ഷമിക്ക് പിന്തുണ നല്‍കി ഒപ്പമുണ്ടായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ എ.ബി. ഡിവില്ലിയേഴ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 


മൂ​ന്നാം ദി​ന​മായ ഇ​ന്ന​ലെ ഒ​രു​വ​ശ​ത്ത് ബാ​റ്റ്സ്മാന്‍​മാര്‍ ഒ​ന്നൊ​ന്നാ​യി കൂ​ടാ​രം ക​യ​റി​യ​പ്പോ​ഴും ക്ഷമ ന​ശി​ക്കാ​തെ മി​ക​ച്ച ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത കൊ​ഹ്​ലി​യാ​ണ് ഇ​ന്ത്യ​യെ 300 ക​ട​ത്തി​യ​ത്. ആര്‍.​അ​ശ്വി​ന്റെ (38) ഭാ​ഗ​ത്ത് നി​ന്ന് മാ​ത്ര​മാ​ണ് ഇ​ന്ന​ലെ കൊ​​ഹ്​ലി​ക്ക് കാ​ര്യ​മായ പി​ന്തുണ ല​ഭി​ച്ച​ത്. ക​രി​യ​റി​ലെ 21​-ാം സെ​ഞ്ച്വ​റി​യാ​ണ് കൊ​​ഹ്​ലി ഇ​ന്ന​ലെ തി​ക​ച്ച​ത്. 217 പ​ന്തു​കള്‍ നേ​രി​ട്ട് 15​ഫോ​റുള്‍​പ്പെ​ടെ​യാ​ണ് കൊ​ഹ്​ലി 153 റണ്‍​സ് അ​ടി​ച്ചെ​ടു​ത്ത​ത്. രാ​വി​ലെ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തില്‍ 183 റണ്‍​സെ​ന്ന നി​ല​യില്‍ ബാ​റ്റിം​ഗ് തു​ട​ങ്ങിയ ഇ​ന്ത്യ​യ്ക്ക് ഹാര്‍​ദ്ദി​ക് പാ​ണ്ഡ്യ​യു​ടെ വി​ക്ക​റ്റാ​ണ് ആ​ദ്യം ന​ഷ്ട​മാ​യ​ത്. 15 റണ്‍​സെ​ടു​ത്ത പാ​ണ്ഡ്യ റ​ണ്ണൗ​ട്ടാ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ടെ​ത്തിയ അ​ശ്വിന്‍ കൊ​ഹ്​ലി​ക്ക് മി​ക​ച്ച പി​ന്തുണ നല്‍​കി​യ​തോ​ടെ ഇ​ന്ത്യ ഭേ​ദ​പ്പെ​ട്ട സ്​കോ​റി​ലേ​ക്ക് കു​തി​ച്ചു. ഏ​ഴാം വി​ക്ക​റ്റില്‍ ഇ​രു​വ​രും ചേര്‍​ന്ന് 71 റണ്‍​സി​ന്റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി മോര്‍​ക്കല്‍ 4 വി​ക്ക​റ്റു​കള്‍ നേ​ടി. മ​ഹാ​രാ​ജ്, ഫി​ലാന്‍​ഡര്‍, റ​ബാ​ഡ, എന്‍​ഗി​ഡി എ​ന്നി​വര്‍ ഓ​രോ വി​ക്ക​റ്റ് വീ​തം സ്വ​ന്ത​മാ​ക്കി.

Post A Comment: