പുതുശ്ശേരി കോളനി നിവാസികളായ തിരുത്തിമേല്‍ വീട്ടില്‍ സുബീഷ് (29), സുധീഷ്‌ (26) എന്നിവരാണ് അറസ്റ്റിലായത്.

കുന്നംകുളം:  പുതുശ്ശേരി ശിവ വിഷ്ണു ക്ഷേത്രോത്സവത്തിടയില്‍ പോലിസിനെ ആക്രമിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍.  പുതുശ്ശേരി കോളനി നിവാസികളായ തിരുത്തിമേല്‍ വീട്ടില്‍ സുബീഷ് (29), സുധീഷ്‌ (26) എന്നിവരെയാണ് കുന്നംകുളം സിഐ സി ആര്‍ സന്തോഷ്‌ അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ പൂരാഘോഷത്തിനിടെ  മേളക്കാരുമായി ക്ഷേത്രസന്നിധിയിലേക്ക് പ്രവേശിക്കുന്നതു സംബന്ധിച്ച്  കമ്മിറ്റികള്‍ തമ്മിലുണ്ടായ സംഘഷത്തിനിടയില്‍ തര്‍ക്കം തീര്‍ക്കാന്‍ ചെന്ന പോലീസ് ഉദ്ധ്യോഗസ്ഥരെ സഹോദരങ്ങള്‍  ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിലായിരുന്ന പ്രതികളെ വീടിനടുത്ത് നിന്ന് പിടികൂടുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Post A Comment: