പാണഞ്ചേരി രുദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്.

ആമ്പല്ലൂര്‍: മതിക്കുന്ന് ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. പാണഞ്ചേരി രുദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. തൂക്കൂര്‍ ക്ഷേത്രത്തില്‍ ആനയെ തൊഴാന്‍ കൊണ്ടുവന്ന് മടങ്ങുന്നതിനിടെയാണ് ഇടഞ്ഞത്. ആനപ്പുറത്തിരുന്ന ഉടമ രാധാകൃഷ്ണനെ തട്ടിയിട്ട് കുത്താന്‍ ശ്രമിച്ചുവെങ്കിലും ഉരുണ്ടുമാറിയതുമൂലം പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. പല തവണ പാപ്പാന്‍മാര്‍ക്ക് നേരെ തിരിഞ്ഞ ആനയെ രണ്ടുമണിക്കൂറുകള്‍ക്ക് ശേഷമാണ് തളച്ചത്. പുതുക്കാട് പോലീസും, എലിഫന്റ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. 


Post A Comment: