ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയതായി പരാതി

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയതായി പരാതി. ഡെന്മാര്‍ക്കിലെ ബാറില്‍നിന്നാണ് വോഡ്ക മോഷ്ടാക്കള്‍ കൊണ്ടു പോയത്. സ്വര്‍ണവും പ്ലാറ്റിനവും ഡൈമണ്ടുകളും കൊണ്ട് നിര്‍മിച്ച കുപ്പിയിലാണ് ഈ അതിവിശിഷ്ഠ വോഡ്ക സൂക്ഷിച്ചിരുന്നത്. 1.3 മില്യണ്‍ യുഎസ് ഡോളറാണ് ഇതിന്‍റെ വില. റഷ്യന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ റൂസ്സോ ബാള്‍ട്ടിക് തങ്ങളുടെ വാര്‍ഷികത്തോടനുബന്ധിച്ച്‌ നിര്‍മ്മിച്ചതാണ് ഈ വോഡ്ക. ലാത്വിയ ആസ്ഥാനമായുള്ള ഡാര്‍ട്സ് മോട്ടോര്‍ കമ്പനിയില്‍ നിന്ന് വായ്പയായി വാങ്ങിയതാണ് ഈ വോഡ്കയെന്ന് ബാര്‍ ഉടമ ബ്രിയാന്‍ പറയുന്നു. പ്രദര്‍ശനത്തിനായി ബാറില്‍ വച്ചിരുന്നതാണ് ഈ കുപ്പി. 1200ഓളം വോഡ്ക ബോട്ടിലുകള്‍ ബാറിലുണ്ടായിരുന്നു. ഇവയില്‍ നിന്ന് മോഷണം പോയ വോഡ്ക തിരയുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മദ്യകുപ്പി ഇന്‍ഷ്വര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ ഇത് കണ്ടെത്തിയില്ലെങ്കില്‍ ഉടമസ്ഥന് നഷ്ടം സഹിക്കേണ്ടി വരും. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുപ്പി തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബാര്‍ ഉടമ ബ്രിയാന്‍.


Post A Comment: