ഫെബ്രുവരി മൂന്നിന് ട്രാന്‍സ് തീയേറ്ററുകളിലെത്തും.
പൃഥ്വിരാജ് ചിത്രത്തിലൂടെ നസ്രിയ തിരിച്ചു വരുന്ന വാര്‍ത്ത ഏറെ അഹ്ളാദത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ ഇരട്ടി മധുരം പകരുന്ന മറ്റൊന്നു കൂടി കേള്‍ക്കുന്നുണ്ട് അണിയറയില്‍. ഭര്‍ത്താവ് ഫഹദ് ഫാസിലിന്റെ നായികയായി മറ്റൊരു ചിത്രത്തിലും നസ്രിയ വരുന്നുണ്ടത്രേ. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിലൂടെയാണ് ജീവിതത്തിലെന്നപോലെ സിനിമയിലും നസ്രിയഫഹദ് ജോഡികള്‍ ഒന്നിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കിയ ഉസ്താദ് ഹോട്ടലിന് ശേഷം സംവിധാന രംഗത്തേക്കുള്ള അന്‍വറിന്റെ തിരിച്ചു വരവാണ് ട്രാന്‍സ്. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വിന്‍സന്റ് വടക്കന്റേതാണ്. സൗബിന് സാഹിര്‍, വിനായകന്, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, അല്‍ഫോണ്‍സ് പുത്രന് തുടങ്ങിയ വമ്പന്‍ താര നിര തന്നെ ട്രാന്‍സില്‍ അണിനിരക്കുന്നുണ്ട്. അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ശബ്ദ സംവിധാനം നിര്‍വ്വഹിക്കുന്നത് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്. ഫെബ്രുവരി മൂന്നിന് ട്രാന്‍സ് തീയേറ്ററുകളിലെത്തും.
Post A Comment: