ജേതാക്കളെ അറിയാന്‍ അവസാന മത്സരയിനം വരെ കാത്തിരിക്കേി വരുമെന്നതാണ് അവസ്ഥ

തൃശൂര്‍: കേരള സ്കൂള്‍ കലോത്സവ വിജയിയെ അറിയാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ കിരീടത്തിലേക്കുള്ള മത്സരം കടുക്കുന്നു. ഫോട്ടോഫിനിഷില്‍ കിരീടം നേടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. നിലവിലെ ജേതാക്കളായ കോഴിക്കോട്, രണ്ടാം സ്ഥാനക്കാരായ പാലക്കാട്, മൂന്നാംസ്ഥാനക്കാരായ തൃശൂര്‍ ജില്ലകള്‍ തന്നെയാണ് കിരീട മത്സരത്തില്‍ ഒപ്പം മുന്നേറുന്നത്. നേരിയ പോയന്റ് വ്യത്യാസത്തിലാണ് മൂന്നുസ്ഥാനങ്ങളും നിലനില്‍ക്കുന്നത് എന്നുള്ളതിനാല്‍, ജേതാക്കളെ അറിയാന്‍ അവസാന മത്സരയിനം വരെ കാത്തിരിക്കേി വരുമെന്നതാണ് അവസ്ഥ. വിവിധ ഇനങ്ങളിലായി ആദ്യ ദിവസം മുതല്‍ തന്നെകടുത്ത മത്സരങ്ങള്‍ അരങ്ങേറി. 24 വേദികളിലായാണ് മത്സരങ്ങള്‍. പരിഷ്കരിച്ച മാന്വല്‍ അനുസരിച്ച് നടപ്പാക്കുന്ന ആദ്യത്തെ കലോത്സവം കൂടിയായതിനാല്‍ തന്നെ മത്സരശേഷം പുറത്തിറക്കുന്ന കലോത്സവരേഖ വരും തലമുറയ്ക്ക് ഏറെ ഉപകരിക്കുന്ന രീതിയിലാണ് വിദ്യാഭ്യാസ വകു പ്പ് തയ്യാറാക്കുന്നത്. ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരച്ച് നടക്കുന്ന ആദ്യ കലോത്സവമെന്ന ഖ്യാതിയും തൃശൂരില്‍നടക്കുന്ന ഈ കലോത്സവത്തിന് അവകാശെപ്പട്ടതാണ്. കലോത്സവേ ത്താടനുബന്ധി ച്ച് എല്ലാ ദിവസവും സംഘടി പ്പിക്കുന്ന സാംസ്കാരികോത്സവം, സാംസ്കാരിക തലസ്ഥാന ത്തിന്‍റെ പെരുമ വിളിച്ചോതുന്ന തരത്തില്‍ ഉള്ളവയാണ്.

Post A Comment: