ചൊവ്വാഴ്ച ഇതേ വേദിയില്‍ രാവിലെ 11 ന് കുട്ടി കര്‍ഷകനായ സൂരജ് അപ്പുവുമായുളള സംവാദം നടക്കും.തൃശൂര്‍: കേരള സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്‍റെയും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെയും ആഭിമുഖ്യത്തില്‍ പ്രധാന വേദിക്കു സമീപത്തെ പ്രദര്‍ശന നഗരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാര്‍ഷിക ക്വിസ് സംഘടിപ്പിച്ചു. വിവിധ സ്കൂളുകളില്‍ നിന്ന് ഏഴ് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍  ഇരിങ്ങാലക്കുട നാഷണല്‍ എച്ച്എസ്എസിലെ ടി എ അതുല്‍കൃഷ്ണ ഒന്നാം സ്ഥാനവും ഒല്ലൂര്‍ വിഎസ്എംഎംജിവിഎച്ച്എസിലെ എസ് സി ഇമ്മാനുവല്‍, ഗബ്രിയല്‍ ജോസ് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് ലളിത കലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ സമ്മാനം നല്‍കി. ആത്മ റിട്ടേയര്‍ഡ് ജെ ഡി എ വി.എസ്. റോയ് ക്വിസ് മാസ്റ്ററായിരുന്നു. യോഗ ത്തില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍മാരായ റോസ് മേരി,  അനിത പോള്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എ.ആര്‍. ബൈജു എന്നിവര്‍ പങ്കെടുത്തു. ഇതോടനുബന്ധിച്ച് പ്രദര്‍ശന നഗരിയില്‍ ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനയും സംഘടിപ്പിച്ചു. ലളിത കലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച ഇതേ വേദിയില്‍ രാവിലെ 11 ന് കുട്ടി കര്‍ഷകനായ സൂരജ് അപ്പുവുമായുളള സംവാദം നടക്കും.

Post A Comment: