വി​മാ​നം പ​റ​ന്നു തു​ട​ങ്ങി​യ ഉ​ട​ന്‍ സം​ഭ​വി​ച്ച ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ പ്ര​ധാ​ന പൈ​ല​റ്റ് വ​നി​താ സ​ഹ​പൈ​ല​റ്റി​നെ അ​ടി​ക്കു​ക​യാ​യി​രു​ന്നു.

പു​തു​വ​ത്സ​ര​ദി​ന​ത്തി​ല്‍ ല​ണ്ട​നി​ല്‍​നി​ന്നു മും​ബൈ​യി​ലേ​ക്കു പ​റ​ന്ന ജെ​റ്റ് എ​യ​ര്‍​വെ​യ്സ് വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ല്‍ പൈ​ല​റ്റു​മാ​ര്‍ ത​മ്മി​ല​ടി​ച്ചു. വി​മാ​നം പ​റ​ന്നു തു​ട​ങ്ങി​യ ഉ​ട​ന്‍ സം​ഭ​വി​ച്ച ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ പ്ര​ധാ​ന പൈ​ല​റ്റ് വ​നി​താ സ​ഹ​പൈ​ല​റ്റി​നെ അ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പൈ​ല​റ്റു​മാ​രെ​യും സ​സ്പെ​ന്‍​ഡ് ചെ​യ്യാ​ന്‍ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍(​ഡി​ജി​സി​എ) തീ​രു​മാ​നി​ച്ചു. അ​ന്വേ​ഷ​ണം പൂ​റ​ത്തി​യാ​കു​ന്ന​തു​വ​രെ ഇ​രു​വ​രു​ടെ​യും ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി.

324 യാ​ത്ര​ക്കാ​രു​മാ​യി ജെ​റ്റ് എ​യ​ര്‍​വെ​യ്സി​ന്‍റെ ബോ​യിം​ഗ് 777 വി​മാ​നം ല​ണ്ട​നി​ല്‍​നി​ന്നു മും​ബൈ​യി​ലേ​ക്ക് ഒ​ന്പ​തു മ​ണി​ക്കൂ​ര്‍ യാ​ത്ര​യ്ക്കാ​യി ടേ​ക്ക് ഓ​ഫ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് വി​മാ​ന​ത്തി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്ത​ത്. ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ ക​മാ​ന്‍​ഡ​ര്‍ പൈ​ല​റ്റ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വ​നി​താ പൈ​ല​റ്റി​നെ അ​ടി​ച്ചു. ഇ​തോ​ടെ അ​ടി​കൊ​ണ്ട വ​നി​താ പൈ​ല​റ്റ് ക​ര​ഞ്ഞു​കൊ​ണ്ട് കോ​ക്പി​റ്റി​ല്‍​നി​ന്നു പു​റ​ത്തു​പോ​യി. പി​ന്നാ​ലെ ക​മാ​ന്‍​ഡ​ര്‍ പൈ​ല​റ്റി​നോ​ട് തി​രി​ച്ചെ​ത്താ​ന്‍ ഫോ​ണി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. വ​നി​താ പൈ​ല​റ്റ് ഇ​തി​നു വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​മാ​ന്‍​ഡ​ര്‍ പൈ​ല​റ്റ് കോ​ക്പി​റ്റ് അ​നാ​ഥ​മാ​ക്കി പു​റ​ത്തു​വ​രി​ക​യും ചെ​യ്തു. 


ഇ​തോ​ടെ വി​മാ​ന ജീ​വ​ന​ക്കാ​ര്‍ അ​ടി​കൊ​ണ്ട പൈ​ല​റ്റി​നെ അ​നു​ന​യി​പ്പി​ച്ച്‌ കോ​ക്പി​റ്റി​ലേ​ക്കു തി​രി​ച്ച​യ​ച്ചു. പ​ക്ഷേ, കോ​ക്പി​റ്റി​ല്‍ ഇ​രു​വ​രും ത​മ്മി​ല്‍ വീ​ണ്ടും അ​ടി​കൂ​ടു​ക​യും വ​നി​താ പൈ​ല​റ്റ് വീ​ണ്ടും കോ​ക്പി​റ്റി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ക​യും ചെ​യ്തു. വീ​ണ്ടും ഇ​ട​പെ​ട്ട കാ​ബി​ന്‍ ക്രൂ ​അം​ഗ​ങ്ങ​ള്‍ ഇ​വ​രോ​ട് വി​മാ​നം നി​ല​ത്തി​റ​ക്കു​ന്ന​തു​വ​രെ വി​മാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ന്‍ അ​പേ​ക്ഷി​ച്ചു. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യി​ല്‍ ജീ​വ​ന​ക്കാ​രു​ടെ ആ​ശ​ങ്ക മ​ന​സി​ലാ​ക്കി​യ അ​ടി​കൊ​ണ്ട പൈ​ല​റ്റ് ഉ​ട​ന്‍ കോ​ക്പി​റ്റി​ലേ​ക്കു തി​രി​ച്ചു​പോ​യി വി​മാ​നം സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. 


വി​മാ​നം നി​ല​ത്തി​റ​ക്കി​യ​തി​നു പി​ന്നാ​ലെ ജെ​റ്റ് എ​യ​ര്‍​വേ​യ്സ് ത​മ്മി​ല​ടി സം​ഭ​വം ഡി​ജി​സി​എ​യ്ക്കു റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം സം​ഭ​വ​ത്തി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് പൈ​ല​റ്റു​മാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ഡി​ജി​സി​എ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കോ​ക്പി​റ്റ് അ​നാ​ഥ​മാ​ക്കി പൈ​ല​റ്റു​മാ​ര്‍ പു​റ​ത്തു​പോ​യ​ത് ച​ട്ട​ങ്ങ​ളു​ടെ ഗു​രു​ത​ര​മാ​യ ലം​ഘ​ന​മാ​ണെ​ന്നും ഡി​ജി​സി​എ വി​ല​യി​രു​ത്തു​ന്നു.

Post A Comment: