ദേശീയ സ്​റ്റാറ്റസ്​റ്റിക്​സ്​ ഒാഫീസാണ്​ ഇതുസംബന്ധിച്ച കണക്കുകള്‍പുറത്ത്​ വിട്ടത്

ദില്ലി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ജിഡിപി വളര്‍ച്ച നിരക്ക്​ 6.5 ശതമാനമായിരിക്കുമെന്ന്​ റിപ്പോര്‍ട്ടുകള്‍. ദേശീയ സ്​റ്റാറ്റസ്​റ്റിക്​സ്​ ഒാഫീസാണ്​ ഇതുസംബന്ധിച്ച കണക്കുകള്‍പുറത്ത്​ വിട്ടത്​. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 7.1 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച നിരക്ക്​. 2015-16 വര്‍ഷത്തില്‍ 8 ശതമാനമായിരുന്നു വളര്‍ച്ച നിരക്ക്​. ഫെബ്രുവരി ഒന്നിന്​ കേന്ദ്രബജറ്റ്​ അവതരിപ്പിക്കുന്നതിന്​ മുന്നോടിയായാണ്​ പുതിയ കണക്കുകള്‍ പുറത്ത്​ വന്നത്​.

സെപ്​തംബറില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തി​​​​ന്‍റെ രണ്ടാം പാദത്തില്‍ ജിഡിപി നിരക്ക്​ 6.3 ശതമാനമായിരുന്നു. ഒന്നാം പാദത്തില്‍ ജിഡിപി നിരക്ക്​ 5.7 ശതമാനത്തിലേക്ക്​ താഴ്​ന്നിരുന്നു. മൂന്ന്​ വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കായിരുന്നു ഇത്​.

Post A Comment: