മലപ്പുറം മൂന്നിയൂര്‍ സ്വദേശി മുഹമ്മദ് അക്ബര്‍ (23) ആണു പിടിയിലായത്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 17.2 ലക്ഷം രൂപയുടെ 566 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടി. രാവിലെ 8.05ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ അബുദാബിയില്‍ നിന്നെത്തിയ മലപ്പുറം മൂന്നിയൂര്‍ സ്വദേശി മുഹമ്മദ് അക്ബര്‍ (23) ആണു പിടിയിലായത്. കെറ്റിലിന്‍റെ കോയിലിനോടു ചേര്‍ന്നായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
എക്സ്റേ പരിശോധനയില്‍ സംശയം തോന്നി ബാഗേജ് വീണ്ടും പരിശോധിക്കുകയായിരുന്നു. അസിസ്റ്റന്‍റ് കമീഷണര്‍ ഇ.എസ്. നിഥിന്‍ ലാല്‍, സൂപ്രണ്ടുമാരായ കെ. സുബ്രമഹ്ണ്യന്‍ ദാസ്, മാലിക് , പി. ജയകൃഷ്ണന്‍, ഇന്‍സ്പെക്ടര്‍മാരായ എം. ജയന്‍, കെ. മുരളീധരന്‍, നവീര്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വര്‍ണം കണ്ടെടുത്ത്. 


Post A Comment: