ബിജെപി സര്‍ക്കാരിന്‍റെ ന്യൂനപക്ഷങ്ങളോടുള്ള ശത്രുതാമനോഭാവ നിലപാടാണ് ഇപ്പോള്‍ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. ബിജെപി സര്‍ക്കാരിന്‍റെ ന്യൂനപക്ഷങ്ങളോടുള്ള ശത്രുതാമനോഭാവ നിലപാടാണ് ഇപ്പോള്‍ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ചയാണ് ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 700കോടി രൂപ ഹജ്ജ് സബ്സിഡിയായി നല്‍കുന്നത് നിര്‍ത്തലാക്കുകയും പകരം ഈ പണം ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ക്ഷേമത്തിന് ഉപയോഗിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി.

Post A Comment: