ജെല്ലിക്കെട്ട് കണ്ടുനില്‍ക്കുന്നതിനിടെ ഓടിയെത്തിയ കാള കാളിമുത്തുവിനെ കുത്തുകയായിരുന്നു.

ചെന്നൈ: തമിഴ്നാട്ടില്‍ പൊങ്കല്‍ ആഘോഷം നടക്കുന്നതിനിടെ ജെല്ലിക്കെട്ടില്‍ പരിക്കേറ്റ് ഒരു യുവാവ് മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധുരയിലെ പാലമേട് നടന്ന ജെല്ലിക്കെട്ടില്‍ ഡിണ്ടിഗല്‍ സനാര്‍പെട്ടി സ്വദേശി കാളിമുത്തു (19) ആണ് മരിച്ചത്. ഫിനിഷിങ് പോയന്റിന് സമീപം ജെല്ലിക്കെട്ട് കണ്ടുനില്‍ക്കുന്നതിനിടെ ഓടിയെത്തിയ കാള  കാളിമുത്തുവിനെ കുത്തുകയായിരുന്നു. അപകടകരമാം വിധം നടക്കുന്ന ജെല്ലിക്കെട്ട് എന്ന കാളപ്പോരിന് എതിരെ മൃഗ സ്നേഹികളുടെ  പ്രതിഷേധം ഉയരുകയും ഇത് സുപ്രീംകോടതി നിരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ നടന്ന ശക്തമായ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ കോടതി വിധി മറികടക്കുന്ന നിയമം പാസ്സാക്കിയിരുന്നു. വിലക്കു ലംഘിച്ച്‌ പലയിടത്തും ജെല്ലിക്കെട്ട് നടക്കുന്നതും പതിവാണ്.

Post A Comment: