സ്റ്റേഡിയം നവീകരണത്തില്‍ അവശേഷിക്കുന്നത് അവസാന മിനുക്ക് പണികള്‍ മാത്രമെന്നും പ്രതിഷേധം അനാവശ്യമെന്നും മുന്‍ എംഎല്‍എ

കുന്നംകുളം: നവീകരണ യജ്ഞം ഫലം കണ്ടില്ല, നഗരത്തിന്റെ ബാസ്കറ്റ് ബോള്‍ പാരമ്പര്യത്തിന്റെ ഈറ്റില്ലമായിരുന്ന കുന്നംകുളം ജവഹര്‍ സ്ക്വയര്‍ സ്റ്റേഡിയം നിര്‍ജീവമായിട്ട് മൂന്നു വര്‍ഷം തികയുന്നു. സ്റ്റേഡിയം നവീകരണത്തില്‍ അവശേഷിക്കുന്നത് അവസാന മിനുക്ക് പണികള്‍ മാത്രമെന്നും പ്രതിഷേധം അനാവശ്യമെന്നും മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരി.
       നഗരത്തില്‍ സായാഹ്ന വിശ്രമ കേന്ദ്രത്തിന്റെ അഭാവത്തിലും പഴമക്കരുടെയും പുതു തലമുറയുടെയും ഒത്തുചേരല്‍ വേദിയായിരുന്ന  ജവഹര്‍ സ്ക്വയറിന്റെ നിലവിലെ അവസ്ഥയില്‍ പ്രതിഷേധം വ്യാപകാമായതിനെ തുടര്‍ന്നാണ്‌ പദ്ധതിക്ക് ചുക്കാന്‍ പിടിച്ചിരുന്ന മുന്‍ എംഎല്‍എയുടെ പ്രതികരണം. പൊതുനിരത്തുകളിലെ യോഗങ്ങള്‍ നിരോധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ യോഗങ്ങളും മറ്റും നടത്താന്‍ ഇടം കണ്ടെത്തണമെന്ന അന്നത്തെ പൊതു പ്രവര്‍ത്തകരുടെ ആവശ്യം മാനിച്ചാണ്  സ്റ്റേഡിയത്തിനു മേല്‍കൂര സ്ഥാപിക്കാനും  പൊതു ആവശ്യങ്ങള്‍ക്ക് കൂടി ഉപയോഗിക്കാവുന്ന തരത്തിലേക്ക് സ്റ്റേഡിയത്തെ മാറ്റാനും തീരുമാനമാകുന്നത്‌. എന്നാല്‍ കാര്യമായ പഠനങ്ങ ഒന്നും നടത്താതെയാണ്  മു എംഎഎയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 1.82 കോടി ഉപയോഗിച്ച് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവത്തനങ്ങ നടത്തിയതെന്ന് ഒരു വിഭാഗം ആരോപിക്കുന്നത്.  നിര്‍മ്മാണം പാതി പിന്നിട്ടപ്പോള്‍ തന്നെ കേവലം ഒരു ഗോഡൗണിന്റെ നിലയിലുള്ള ഘടനക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഘടനയില്‍ കാര്യമായ മാറ്റങ്ങളില്ലാതെ തന്നെ നിര്‍മ്മാണം തുടരുകയായിരുന്നു.
നിര്‍മ്മാണം തുടങ്ങി മൂന്ന് വര്‍ഷമായിട്ടും പൊതുജനങ്ങള്‍ക്ക് ഇത് തുറന്ന് കൊടുക്കാന്‍ കഴിയാത്തതില്‍ പ്രധിഷേധം വ്യാപകമാണ്.

 എന്നാല്‍ നിര്‍മ്മാണം നീണ്ടു പോയതോടെ അടങ്കല്‍ തുകയില്‍ വന്ന വര്‍ദ്ധനവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും പൊതുമരാമത്ത് വകുപ്പിന് നഗരസഭാ ഭരണസമിതി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്ത്തിയാക്കാനാകുമെന്നും മറ്റു ജോലികള്‍ക്കായി കായിക മന്ത്രി കൂടിയായ സ്ഥലം എംഎല്‍എ എ സി മൊയ്തീന്‍ 60 ലക്ഷം രൂപ കൂടി അനുവധിക്കാമെന്ന് ഏറ്റിട്ടുണ്ടെന്നും പാലിശ്ശേരി പറഞ്ഞു. വികസന കാര്യങ്ങളില്‍ മറ്റു താല്പര്യങ്ങള്‍ വെച്ച് എതിര്‍പ്പുയര്‍ത്തുന്നത് ചിലരുടെ താല്പര്യം സംരക്ഷിക്കാനാണെന്നും സ്റ്റേഡിയത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ക്ക് അന്വേഷണ ഏജന്സികളെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post A Comment: