സി പി എം കോഴിക്കോട് വളയത്ത് സംഘടിപ്പിച്ച ജിഷ്ണു പ്രണോയ് അനുസ്മരണ പരിപാടിയില്‍ നിന്നും കുടുംബം വിട്ടു നിന്നുസി പി എം കോഴിക്കോട് വളയത്ത് സംഘടിപ്പിച്ച ജിഷ്ണു പ്രണോയ് അനുസ്മരണ പരിപാടിയില്‍ നിന്നും കുടുംബം വിട്ടു നിന്നു. പാര്‍ട്ടിയുടെ ക്ഷണമുണ്ടായിരുന്നെങ്കിലും പ്രാദേശിക നേതൃത്വത്തോടുള്ള എതിര്‍പ്പാണ് ജിഷ്ണുവിന്റെ കുടുംബം ചടങ്ങില്‍നിന്നും വി്ട്ടു നില്‍ക്കാന്‍ കാരണമെന്നാണ് സൂചന. ജിഷ്ണുവിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സഹപാഠികളും സുഹൃത്തുക്കളും വളയത്തെ വീട്ടിലെത്തിയിരുന്നു. വളയത്തെ ജിഷ്ണുവിന്റെ വീടിനു സമീപത്തായിരുന്നു സിപിഐഎം അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ജിഷ്ണുവിന്‍െ കുടുംബത്തെ പരിപാടിയിലേക്ക് ക്ഷണിച്ചെങ്കിലും ആരും എത്തിയില്ല.  പ്രാദേശിക നേതൃത്വത്തോടുള്ള എതിര്‍പ്പാണ് ഇതിനു കാരണമെന്നാണ് സൂചന. പാമ്പാടി നെഹ്രു കോളേജില്‍ കഴിഞ്ഞ ദിവസം എസ് എഫ് ഐ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ജിഷ്ണുവിന്റെ പിതാവ് അശോകന്‍ പങ്കെടുത്തിരുന്നു. സിപിഎം ജില്ലാ സിക്രട്ടറി പി മോഹനന്‍, എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയക്ക് സി തോമസ് എന്നിവര്‍ വളയത്തെ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു. 

Post A Comment: