ഐ എസ് എല്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഐക്കണ്‍ പ്ലയറും പരിശീലകനും ആയിരുന്നു ജെയിംസ്.

കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ കോച്ച്‌ ആയി ഡേവിഡ് ജെയിംസ് ചുമതലയേറ്റു. ബുധനാഴ്ച കൊച്ചിയില്‍ ചേര്‍ന്ന കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് യോഗത്തിലാണ് ഡേവിഡ് ജെയിംസിനെ വീണ്ടും പരിശീലകനായി തിരഞ്ഞെടുത്തത്. റെനെ മ്യൂളന്‍സ്റ്റീന്‍ പരിശീലകസ്ഥാനം രാജിവെച്ചതോടെയാണ് ഡേവിഡ് ജെയിംസിന് വീണ്ടും നറുക്കുവീണത്. ഐ എസ് എല്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഐക്കണ്‍ പ്ലയറും പരിശീലകനും ആയിരുന്നു ജെയിംസ്. ആദ്യ സീസണില്‍ തന്നെ കേരളത്തെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് ഡേവിഡ് ജെയിംസ്. 7 മത്സരങ്ങളില്‍ നിന്ന് 7 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഉള്ളത്. ജെയിംസിന്റെ വരവോടെ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

Post A Comment: