പെന്‍ഷന്‍ കാര്യത്തില്‍ സര്‍ക്കാരിന് ഇനി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അറിയിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പെന്‍ഷന്‍ കാര്യത്തില്‍ സര്‍ക്കാരിന് ഇനി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അറിയിച്ചു. കെഎസ്ആര്‍ടിസി തൊഴിലാളികളുടെ സംഘടനകള്‍ ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സത്യവാംഗ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിസന്ധി മറികടയ്ക്കാന്‍ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും ഇനി കൂടുതലൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഗതാഗത വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ അറിയിച്ചു.

Post A Comment: