സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് പെന്‍ഷന്‍ നല്‍കുന്നത്. അത് കൊണ്ട് തന്നെ ജീവനക്കാരുടെ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും കെഎസ്ആര്‍ടിസി

കൊച്ചി: കോര്‍പ്പറേഷന് സംഭവിച്ച സാമ്പത്തിക ബാധ്യതയ്ക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍ കൊണ്ടുവന്ന നയങ്ങളാണെന്ന് കെഎസ്ആര്‍ടിസി. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന യാത്രാ സൗജന്യങ്ങള്‍  ബാധ്യതയുണ്ടാക്കുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് പെന്‍ഷന്‍ നല്‍കുന്നത്. അത് കൊണ്ട് തന്നെ ജീവനക്കാരുടെ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചു.

കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പെന്‍ഷന്‍ കാര്യത്തില്‍ സര്‍ക്കാരിന് ഇനി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും കെഎസ്ആര്‍ട.സി തൊഴിലാളികളുടെ സംഘടനകള്‍ ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 1984 മു​ത​ല്‍ സ​ര്‍​ക്കാ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ന്നു​ണ്ട്. പ്രതിസന്ധി മറികടക്കാന്‍ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട് ഇനി കൂടുതലൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. 


എന്നാല്‍ ഇതിന് മറുപടിയായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Post A Comment: