എല്ലാ ഹര്‍ജികളും ജസ്റ്റിസുമാരായ എന്‍ വി രമണ, എസ് അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ച് പരിഗണിക്കും.

ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവ്ലിന്‍ കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. പിണറായി വിജയന് പുറമെ മറ്റ് രണ്ടുപേരെയും കുറ്റമുക്തരാക്കിയ കേരളാ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ ഉള്‍പ്പെടെ എല്ലാ ഹര്‍ജികളും ജസ്റ്റിസുമാരായ എന്‍ വി രമണ, എസ് അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ച് പരിഗണിക്കും. സിബിഐക്ക് പുറമെ മുന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ ആര്‍ ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ലാവ്ലിന്‍ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ നല്‍കിയ അപേക്ഷയും കോടതിയുടെ പരിഗണനക്ക് നാളെ വരും. കൂടാതെ മുന്‍ അക്കൗണ്ട്സ് ഓഫീസറായ കെ ജി രാജശേഖരന്റെ അപ്പീലും നാളെ കോടതി പരിഗണനക്കെടുക്കും. 

Post A Comment: