നാളെ നടക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ തീരുമാനം പാസാക്കും

തിരുവനന്തപുരം: ഇടതു മുന്നണിയില്‍ ചേരാന്‍ ജനതാദള്‍ (യു) തീരുമാനിച്ചു. ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ 14 ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തെ അനുകൂലിച്ചു.
ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് അറിയിച്ചു.എല്‍.ഡി.എഫിലേക്ക് പോകാന്‍ ഇതാണ് അനുയോജ്യമായ സമയമെന്ന് സംസ്ഥാന അധ്യക്ഷന്‍ എം. പി വീരേന്ദ്രകുമാര്‍ യോഗത്തില്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനം അംഗീകരിച്ച നിലയ്ക്ക് നാളെ നടക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ തീരുമാനം പാസാക്കും.
ബിജെപി ചേരിക്കൊപ്പം നില്‍ക്കുന്ന നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എം. പിയായി തുടരാനാകില്ലെന്ന നിലപാട് കൈക്കൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം. പി. വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചിരുന്നു.


Post A Comment: