പൂജ്യത്തില്‍ നിന്ന് തുടങ്ങി നൂറില്‍ അവസാനിക്കുന്ന ആ കാരണം മരണത്തില്‍ ചെന്നവസാനിക്കും.മറിമായം ശ്രീകുമാറും. കലാഭവന്‍ സിനാജും ഒന്നിക്കുന്ന ഭയം എന്ന ഹസ്വ ചിത്രത്തിന്‍റെ ട്രയിലര്‍ പുറത്തിറങ്ങി.

ഭയം എന്ന വികാരം മനുഷ്യനെ വേട്ടയാടുന്നത് വിവിധ തരത്തിലാണ്.  


ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ജീവന്‍റെ നിലനില്പിന് വേണ്ടിയുള്ള മനസ്സിന്‍റെ ആദ്യ പ്രതിരോധ നടപടിയാണ് അത്. മനശാസ്ത്രപരമായി എല്ലാ ഭയങ്ങളുടെയും അടിസ്ഥാനം മരണഭയം ആണ്.  

ഏതു ചെറിയ ഭയത്തിന്‍റെ കാരണം എടുത്തു പരിശോധിച്ചാലും പൂജ്യത്തില്‍ നിന്ന് തുടങ്ങി നൂറില്‍ അവസാനിക്കുന്ന ആ കാരണം മരണത്തില്‍ ചെന്നവസാനിക്കും. 

ഭയം മനുഷ്യന്‍റെ പല വികാരങ്ങളില്‍ ഒന്നാണെങ്കിലും അത് മനുഷ്യന് ഗുണവും ദോഷവും ചെയ്യുന്നു. 

ഭയം പല അപകടങ്ങളില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നു. 

എന്നാല്‍ അകാരണ ഭയം രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ലോകത്തില്‍ ഒരിക്കലെങ്കിലും ഭയക്കാത്ത ഒരാള്‍ പോലും ഉണ്ടാവില്ല.Post A Comment: