ചെലവായ പണം പൊതുഭരണവകുപ്പിന്‍റെ ഫണ്ടില്‍നിന്നെടുക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ചെലവ് വിവാദത്തിലേക്ക്. ഇതിനെതിറെ ശക്തമായി പ്രതികരിച്ച്‌ നിരവധി നേതാക്കള്‍ രംഗത്തുവന്നു. യാത്രയുടെ ചെലവ് നല്‍കേണ്ട ബാധ്യത സിപിഎമ്മിനില്ലെന്ന് മന്ത്രി എം.എം മണി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ട ചെലവുകളൊന്നും പാര്‍ട്ടി നല്‍കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കഴിഞ്ഞ അഞ്ചു വര്‍ഷം ഡല്‍ഹിക്കുപോയതിന്‍റെ ചെലവുകള്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മുഖ്യമന്ത്രി നടത്തിയത് ഔദ്യോഗിക യാത്രയാണ്. യാത്രയ്ക്കു ചെലവായ പണം പൊതുഭരണവകുപ്പിന്‍റെ ഫണ്ടില്‍നിന്നെടുക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

Post A Comment: