മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രധാനമന്ത്രിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കേണ്ടതാണ്.

ഡെറാഡൂണ്‍: സംസ്ഥാനത്തെ എല്ലാ മദ്രസകളിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം വയ്ക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. യാഥാസ്ഥിക കാഴ്ചപ്പാടില്‍ നിന്ന് മദ്രസകള്‍ മാറണം. മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രധാനമന്ത്രിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കേണ്ടതാണ്. അതില്‍ നിന്നും ആര്‍ക്കും ഒഴിഞ്ഞു മാറാനാകില്ലെന്നും റാവത്ത് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കേണ്ടത്. സര്‍ക്കാരില്‍ നിന്നും ഗ്രാന്റ് സ്വീകരിക്കുന്ന സ്ഥാപനങ്ങളാണ്. അതിനായി മദ്രസകള്‍ യാഥാസ്ഥിക കാഴ്ചപ്പാടുകളില്‍ നിന്ന് മാറണമെന്നും റാവത്ത് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കില്ലെന്ന് മദ്രസാ ബോര്‍ഡ് വ്യക്തമാക്കി. ജീവിച്ചിരിക്കുന്നവരുടെ ഫോട്ടോകള്‍ പള്ളികളിലും മദ്രസകള്‍ക്കുള്ളിലും സ്ഥാപിക്കുന്നത് ഇസ്ലാം മതവിശ്വാസ പ്രകാരം തെറ്റാണെന്ന് മദ്രസാ ഡെപ്യൂട്ടി രജിസ്ട്രാര്‍ അഖ്ലാഖ് അഹമ്മദ് വ്യക്തമാക്കി.


Post A Comment: