പ്രണവിന്‍റെ സുഹൃത്തിനൊപ്പം ചെറുപ്പക്കാരനായി നില്‍ക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രവും വൈറലായിരുന്നു


കൊച്ചി: പുതിയ ചിത്രം ഒടിയനുവേണ്ടി രൂപം തന്നെ മാറിയ മോഹന്‍ലാലിനെ ശ്രദ്ധിച്ചിരിക്കുകയാണ് ആരാധകര്‍. ഇതിനുവേണ്ടി മോഹന്‍ലാല്‍ 18 കിലോയോളം ഭാരം കുറച്ചിരുന്നു. ചിത്രത്തിന്‍റെ കുറച്ചു ഭാഗങ്ങള്‍ കൂടി ചിത്രീകരിക്കാനുണ്ട്. അപ്പോള്‍ ഇനിയും ഭാരം കുറയ്ക്കുമെന്ന രീതിയില്‍ മോഹന്‍ലാലും മകനും വ്യായാമം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അടുത്തകാലത്ത് മകന്‍ പ്രണവിന്‍റെ സുഹൃത്തിനൊപ്പം ചെറുപ്പക്കാരനായി നില്‍ക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രവും വൈറലായിരുന്നു.

Post A Comment: