ഇവരെ രക്ഷിക്കാന്‍ ശിവദാസന്‍ കിണറ്റിലേക്ക് ചാടിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

പുതുക്കാട്: തൃക്കൂര്‍ മേക്കട്ടിപാടത്ത് യുവതി അഞ്ചു വയസുകാരനായ മകനുമായി കിണറ്റില്‍ ചാടി, കുഞ്ഞു മരിച്ചു. മേക്കട്ടിപാടം എടക്കുന്നി വീട്ടില്‍ ശിവദാസന്റെ മകന്‍ ആദര്‍ശ് (ആദി)യാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടുപറമ്പിലെ കിണറ്റില്‍ മകനെയും എടുത്ത് ശിവദാസന്റെ ഭാര്യ അശ്വതി ചാടുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശിവദാസന്‍ കിണറ്റിലേക്ക് ചാടിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. തൃശൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി അമ്മയെയും അച്ഛനേയും രക്ഷപ്പെടുത്തി. പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Post A Comment: