ക്രൂരമായി കൊലചെയ്യപ്പെട്ട 14 കാരന്‍ ജിത്തു ജോബിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.ക്രൂരമായി കൊലചെയ്യപ്പെട്ട 14 കാരന്‍ ജിത്തു ജോബിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കൊല്ലം കുണ്ടറ സ്വദേശി ജിത്തുവിന്റെ മൃതദേഹം കത്തിച്ചശേഷം അടര്‍ത്തി മാറ്റിയതാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം വെട്ടിമുറിച്ചതല്ല, അസ്ഥികളടക്കം ശരീരഭാഗങ്ങള്‍ കത്തിച്ചിരുന്നതായും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.

മൃതദേഹം കത്തിക്കുന്നതിനു മുമ്പ് വെട്ടിനുറുക്കിയതാണെന്ന് പൊലീസിന്‍റെ ആദ്യ നിരീക്ഷണം. എന്നാല്‍ വെട്ടിനുറുക്കിയിട്ടില്ലെന്ന ജയമോളുടെ മൊഴി ശരിവയ്ക്കുന്നതാണു പോസ്റ്റ്മോര്‍ട്ടത്തിലെ ഈ കണ്ടെത്തല്‍. പോസ്റ്റ്മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി. കഴിഞ്ഞ 15 ാം തീയതി മുതലാണ് ജിത്തുവിനെ കാണാനില്ലെന്നു കാട്ടി രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. സ്കെയില്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പോയതിന് ശേഷം ജിത്തു വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ജയയുടെ മൊഴിയിലുണ്ടായ വൈരുദ്ധ്യമാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. മൃതദേഹം ഇന്നലെ വീട്ടുപുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വസ്തുതര്‍ക്കത്തിന്‍റെ പേരില്‍ അമ്മയാണ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയതെന്നു പൊലീസ് കണ്ടെത്തല്‍.

Post A Comment: