ശ്രീജിവിന്റെ മരണം; സിബിഐ നാളെ കേസ് റജിസ്റ്റർ ചെയ്യും; ശ്രീജിത്ത് സമരം അവസാനിപ്പിച്ചേക്കും

ശ്രീജിവിന്‍റെ മരണം; സിബിഐ നാളെ കേസ് റജിസ്റ്റ ചെയ്യും; ശ്രീജിത്ത് സമരം അവസാനിപ്പിച്ചേക്കും
തിരുവനന്തപുരം: സഹോദര ശ്രീജിവ് പൊലീസ് കസ്റ്റഡിയി മരിച്ച സംഭവത്തി സഹോദര ശ്രീജിത്തിന്റെ സമരം നാളെ അവസാനിപ്പിച്ചേക്കും. കേസന്വേഷണം ഏറ്റെടുത്ത് സിബിഐ വിജ്ഞാപനം പുറത്തിറക്കി. തിരുവനന്തപുരം സിബിഐ യൂണിറ്റിന് ചുമതല നകിയാണ് വിജ്ഞാപനം പുറത്തിറക്കിയത്. കേസ് നാളെ റജിസ്റ്റ ചെയ്യും.
വിജ്ഞാപനത്തെ കുറിച്ച് കൂടുത വിവരങ്ങ ലഭിച്ച ശേഷം സമരം അവസാനിപ്പിക്കുന്ന കാര്യത്തി തീരുമാനം എടുക്കുമെന്ന് ശ്രീജിത്ത് വ്യക്തമാക്കി. ;ആരോഗ്യപരമായി വളരെയധികം അവശനാണ്. അന്വേഷണ ഏജസി കുറ്റക്കാക്കെതിരെ നടപടി ആരംഭിക്കുന്ന പക്ഷം സമരം അവസാനിപ്പിക്കും. വിജ്ഞാപനത്തെ കുറിച്ച് കൂടുത വിവരങ്ങ ലഭ്യമായാ ഇക്കാര്യത്തി തീരുമാനമെടുക്കും ശ്രീജിത്ത് പറഞ്ഞു.
സമരം ആരംഭിച്ച്  775-ാമത്തെ ദിവസമാണിന്ന്. സംഭവത്തി കുറ്റക്കാരെ ശിക്ഷിക്കാ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ശ്രീജിത്ത് സമരം ആരംഭിച്ചത്.
സമരത്തിന് സമൂഹമാധ്യമങ്ങളി ലഭിച്ച പിന്തുണയ്ക്ക് പിന്നാലെ ഐക്യദാഢ്യം അറിയിച്ച് നിരവധി പേരാണ് സമരപ്പന്തലി എത്തിയത്. ഇതേ തുടന്ന് എംപിമാരായ ശശി തരൂരും കെ.സി.വേണുഗോപാലും സിബിഐ ഡയറക്ടരെ കണ്ടിരുന്നു.
സംസ്ഥാന സക്കാരും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐയെ സമീപിച്ചിരുന്നു. ഇതോടെയാണ് അനുകൂല തീരുമാനമുണ്ടായത്. കേസന്വേഷണം ഏറ്റെടുക്കാ സന്നദ്ധത അറിയിച്ച് സിബിഐ നകിയ അറിയിപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനാണ് ശ്രീജിത്തിന്റെ സമരപ്പന്തലി എത്തി അദ്ദേഹത്തിന് കൈമാറിയത്.

മെയ് 21നായിരുന്നു ശ്രീജിത്തിന്റെ സഹോദര ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലെയ്ന്‍റ് അതോറിറ്റി കണ്ടെത്തിയിരുന്നു.

Post A Comment: