അമേരിക്കയുടെ മുഖമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി തകര്‍ക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്.


ന്യൂയോര്‍ക്ക്: അമേരിക്കയുടെ മുഖമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി തകര്‍ക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. കുക്കര്‍ ബോംബ് ഉപയോഗിച്ച്‌ നശിപ്പിക്കുവാനാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് അമേരിക്കന്‍ പൗരന്മാര്‍ തന്നെയാണ് കുറ്റകൃത്യത്തിന് ആസൂത്രണം ചെയ്തിരിക്കുന്നതത്.
ഇപ്പോള്‍ കസ്റ്റഡിയിലുള്ള നീല്‍ പ്രകാശ് എന്ന ഐഎസ് ഭീകരനാണ് ഇതിന്റെ സൂത്രധാരനെന്നും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, വിവരം ചോര്‍ന്നതിനാല്‍ പദ്ധതി പൊളിഞ്ഞു. യുഎസിലെ വിവിധ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായ മുന്തീര്‍ ഒമര്‍ സലേ, ഫരീദ് മുമുനി എന്നിവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയിലടക്കം ന്യൂയോര്‍ക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഷര്‍ കുക്കര്‍ ബോംബ് സ്ഫോടനം നടത്താന്‍ ഐഎസ് പദ്ധതിയിട്ടിരുന്നത്. ടൈംസ്ക്വയറിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ടു. 2015ലെ ബോസ്റ്റണ്‍ മാരത്തണ്‍ ആക്രമണത്തിന്റെ മാതൃകയില്‍ ഇവ നടത്താനാണ് തീരുമാനിച്ചത്. ബ്രിട്ടീഷ് ഐഎസ് ഭീകരന്‍ ജുനെയ്ദ് ഹുസൈനാണ് ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയത്. പക്ഷെ വിവരം ചോര്‍ന്നതിനാല്‍ നടന്നില്ല. സലേയും ഫരീദ് മുമുനിയും സമ്മതിച്ചു.

Post A Comment: