ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു
മാഡ്രിഡ് : ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന്
വിരമിച്ചു. താരത്തിന്റെ സഹോദരനും ഏജന്റുമായ റോബര്‍ട്ടോ അസിസ് ആണ് താരം വിരമിച്ച
വിവരം അറിയിച്ചത്. റൊണാള്‍ഡീഞ്ഞോ, 2015 ല്‍ കളി നിര്‍ത്തിയെങ്കിലും
ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നില്ല. വിരമിച്ചെങ്കിലും ബ്രസീല്‍
ടീമിന് വേണ്ടിയും യൂറോപ്പിലും ഏഷ്യയിലുമായി ഫുട്ബോളുമായി ബന്ധപ്പെട്ട് റൊണാള്‍ഡീഞ്ഞോ
ഉണ്ടാകുമെന്ന് സഹോദരന് പറഞ്ഞു. 2002 ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ റൊണാള്‍ഡീഞ്ഞോ അംഗമായിരുന്നു. 2006 ലെ ചാംപ്യന്‍സ് ലീഗ് കിരീടം ബാഴ്സലോണ നേടിയപ്പോള്‍ ആ ടീമിലും
അംഗമായിരുന്നു. 2005 ല്‍ ബാലന് ഡി ഓര് പുരസ്കാരം
നേടിയിട്ടുണ്ട്. 97 തവണ ബ്രസീലിന് വേണ്ടി കളിച്ചിട്ടുള്ള
താരം ടീമിനായി 33 ഗോളുകള്‍ നേടിയിട്ടുണ്ട്. പിഎസ്ജി, ബാഴ്സലോണ,
എസി മിലാന്,ഫ്ളെമിങോ, അത്ലറ്റികോ മിനേറോ, ക്വറേട്ടറോ, ഫ്ളുമിനെന്‍സ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട്.
Post A Comment: