അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ നടി മഞ്ജു വാര്യര്‍ തയ്യാറെടുക്കുന്നു


എറണാകുളം: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ നടി മഞ്ജു വാര്യര്‍ തയ്യാറെടുക്കുന്നു. സി പി എം സ്ഥാനാര്‍ത്ഥിയായി എറണാകുളത്ത് നിന്ന് മല്‍സരിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇതു സംബന്ധിച്ച്‌ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. താരത്തെ സ്ഥാനാര്‍ത്ഥി ആക്കുന്നത് സംബന്ധിച്ച്‌ ഏകദേശ ധാരണയായതായാണ് വിവരം. താരത്തിന്‍റെ പ്രതിച്ഛായ മുതലെടുത്ത് മണ്ഡലം പിടിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. സര്‍ക്കാരിന്‍റെ പല പദ്ധതികളുടെയും ബ്രാന്‍ഡ് അംബാസഡറാണ് മഞ്ജു. കൂടാതെ, സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ അടുത്തിടെ നടി പൊതുവേദികളില്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. എറണാകുളത്ത് പരിപാടികളില്‍ കൂടുതല്‍ സജീവമാകുകയും ചെയ്യുന്നുണ്ട്. നേരത്തെ, ജില്ലാ സെക്രട്ടറി ആയിരുന്ന പി രാജിവിനെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആക്കാന്‍ ആയിരുന്നു സി പി എം ആലോചിച്ചത്. എന്നാല്‍. പുതുതായി ഉണ്ടാക്കിയ ധാരണ അനുസരിച്ച്‌ അടുത്ത മൂന്നു വര്‍ഷവും രാജിവ് സി പി എം സെക്രട്ടറിയായി തുടരും.

Post A Comment: