ഭോപ്പാലിലെ അശോക ഗാര്‍ഡന്‍ മേഖലയില്‍ ശങ്കര്‍ വിശ്വകര്‍മ്മ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്

ഭോപ്പാല്‍: ഭാര്യ ടിവിയുടെ റിമോട്ട് നല്‍കാത്ത കാരണത്താല്‍ ഭര്‍ത്താവ് ജീവനൊടുക്കി. ഭോപ്പാലിലെ അശോക ഗാര്‍ഡന്‍ മേഖലയില്‍ ശങ്കര്‍ വിശ്വകര്‍മ്മ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ടി.വി റിമോട്ട് നല്‍കാത്തതിനെ തുടര്‍ന്ന് പെട്ടന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നാണ് സൂചന. അതേസമയം ഇയാള്‍ മദ്യത്തിന് അടിമയായിരുന്നെന്നും നിസാര കാര്യങ്ങള്‍ക്ക് പോലും പരിഭവിക്കുന്ന സ്വഭാവം ഉള്ളതായും ബന്ധുക്കള്‍ പറയുന്നു.
ശനിയാഴ്ച ജോലി കഴിഞ്ഞ് ശങ്കര്‍ വന്നതിന് ശേഷമാണ് സംഭവം. ഭാര്യയ്ക്കൊപ്പമിരുന്ന് ടിവി കാണുകയായിരുന്ന ശങ്കര്‍ ഇതിനിടെ ഇയാള്‍ ടിവി റിമോട്ട് ചോദിച്ചുവെങ്കിലും ഭാര്യ നല്‍കാന്‍ തയ്യാറായില്ല. ടിവി കാണാതെ പോയി വിശ്രമിക്കാന്‍ ഭാര്യ പറഞ്ഞു. ഉടന്‍ ശങ്കര്‍ മുറിയിലേക്ക് കയറുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു.


Post A Comment: