താന്‍ പിന്തുടരുന്ന ഹിന്ദുത്വം സ്വാമി വിവേകാന്ദന്റെ പ്രമാണങ്ങള്‍ പാലിച്ചുള്ളതാണ്. പകരം നാഥുറാം ഗോഡ്സെയുടെതല്ല' സിദ്ധരാമയ്യ കന്നഡയില്‍ ട്വിറ്ററില്‍ കുറിച്ചു.

ബെംഗളൂരു: ബീഫ് കഴിക്കുന്നവരെ എതിര്‍ക്കുന്നതിന് മുമ്പ് പശുക്കളെ കശാപ്പ് ചെയ്യുന്നതിനെ കുറിച്ച്‌ സ്വാമി വിവേകാനന്ദന്‍ എന്താണ് പറഞ്ഞതെന്ന് വായിക്കാന്‍ ആദിത്യനാഥിനോട് ആഹ്വാനം ചെയ്ത് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിന്ദുവായിട്ടും സിദ്ധരാമയ്യ ബീഫ് കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും യഥാര്‍ഥ ഹിന്ദു അത് ചെയ്യില്ലെന്നും യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് തന്റെ ട്വീറ്റിലൂടെ ആദിത്യനാഥിന് മറുപടി നല്‍കുകയായിരുന്നു സിദ്ധരാമയ്യ.
'താന്‍ പിന്തുടരുന്ന ഹിന്ദുത്വം സ്വാമി വിവേകാന്ദന്റെ പ്രമാണങ്ങള്‍ പാലിച്ചുള്ളതാണ്. പകരം നാഥുറാം ഗോഡ്സെയുടെതല്ല' സിദ്ധരാമയ്യ കന്നഡയില്‍ ട്വിറ്ററില്‍ കുറിച്ചു.
ഗോഹത്യയെ കുറിച്ച്‌ തങ്ങളെ പഠിപ്പിക്കുന്നതിന് മുമ്പ് എന്താണ് അതേകുറിച്ച്‌ സ്വാമി വിവേകാന്ദന്‍ പറഞ്ഞതെന്നത് വായിക്കണമെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
'മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്കളുടെ ശക്തി തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാലാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചപോലെ ഇപ്പോള്‍ ഹിന്ദുത്വത്തെ കുറിച്ച്‌ സിദ്ധരാമയ്യ സംസാരിക്കുന്നതന്നായിരുന്നു കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പ്രസംഗിച്ചത്.
ഒരു ഹിന്ദുവായിട്ടും സിദ്ധരാമയ്യ എന്തിനാണ് ബീഫ് കഴിക്കുന്നവര്‍ക്ക് വേണ്ടി സംസാരിക്കുന്നതെന്നും യോഗി ആദിത്യനാഥ് ചോദിച്ചു.
'ഹിന്ദുത്വം എന്നത് ജീവിത രീതിയാണ്. അതൊരിക്കലും മതവുമായോ ജാതിയുമായോ പ്രാര്‍ഥനാരീതിയുമായോ ബന്ധപ്പെട്ടതല്ല. ഹിന്ദുത്വം ഒരിക്കലും ബീഫ് കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.എനിക്ക് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത് അദ്ദേഹം ഒരു ഹിന്ദുവും ഹിന്ദുത്വത്തെ പിന്താങ്ങുകയും ചെയ്യുന്ന ഒരാളാണെങ്കില്‍ ബീഫ് കഴിക്കുന്നതിനെ എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുന്നതെന്നും യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് സിദ്ധരാമയ്യ രംഗത്ത് വന്നിരിക്കുന്നത്.


Post A Comment: