രാജ്യതലസ്ഥാനത്ത് അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും തുടരുന്നു


ദില്ലി: രാജ്യതലസ്ഥാനത്ത് അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും തുടരുന്നു. ഡല്‍ഹിയില്‍ ശനിയാഴ്ച ഉയര്‍ന്ന താപനില 27 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസും ആകാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥ കേന്ദ്രം വ്യക്തമാക്കി. ശക്തമായ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ 35 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 10 ട്രെയിനുകള്‍ റദ്ദാക്കി. കൂടാതെ 3 ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്.

Post A Comment: