കേരളത്തെക്കുറിച്ച്‌ ദേശീയ തലത്തില്‍ കുപ്രചാരണം നടന്നു.


തിരുവനന്തപുരം: വിലക്കയറ്റത്തിനും ഭരണ സ്തംഭനത്തിനുമെതിരേ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഓഖി ദുരന്തം കേരളത്തെ ബാധിച്ചെങ്കിലും രക്ഷാപ്രവര്‍ത്തനത്തിലും ദുരന്തനിവാരണത്തിലും കേരളം മാതൃകയായെന്ന് പ്രസംഗത്തില്‍ ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. നോട്ടുനിരോധനവും ജിഎസ്ടിയും കേരളത്തിന്‍റെ സാമ്പത്തിക മേഖലയെ ബാധിച്ചു. കേരളത്തെക്കുറിച്ച്‌ ദേശീയ തലത്തില്‍ കുപ്രചാരണം നടന്നു. കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പ്ലക്കാര്‍ഡുകളേന്തിയാണ് പ്രതിപക്ഷം ഗവര്‍ണറെ വരവേറ്റത്. അന്തരിച്ച ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായര്‍, മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചായിരുന്നു ബജ്റ്റ് സമ്മേളനത്തിന് തുടക്കമായത്.

Post A Comment: